രണ്ടാമത്തെ കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. താരത്തിനും ഭാര്യ ഹെയ്സൽ കീച്ചിനും വെള്ളിയാഴ്ചയാണ് പെൺകുഞ്ഞ് പിറന്നത്. ഓറ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
‘ഞങ്ങളുടെ കൊച്ചു രാജകുമാരി ഓറയെ സ്വാഗതം ചെയ്തതോടെ ഉറക്കമില്ലാതിരുന്ന രാത്രികൾ കൂടുതൽ സന്തോഷകരമായി മാറിയിരിക്കുന്നു’, കുഞ്ഞിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് യുവരാജ് ട്വീറ്റ് ചെയ്തു.
2016ലാണ് നടിയും മോഡലുമായ ഹെയ്സൽ കീച്ചും യുവരാജും വിവാഹിതരായത്. 2022 ജനുവരിയിൽ ജനിച്ച ആൺകുഞ്ഞിന് ഓറിയോൺ എന്നാണ് ഇവർ പേരിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക