തനിക്ക് നേരെ ഉള്ള എല്ലാ ട്രോളുകളെയും സൈബർ ആക്രമണങ്ങളും സ്വാഗതം ചെയ്യുന്നുവെന്ന് പ്രതികരിച്ചു ചാണ്ടി ഉമ്മൻ. ഇനിയും തുടരണം എന്നും തനിക്ക് ഒരു പ്രശ്നവുമില്ല എന്നും തനിക്കെതിരെയും ട്രോളുകളുണ്ടാവണം എന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ട്രോളുകൾ ജനാധിപത്യത്തിന്റെ ഭാഗമാണ് എന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ 41ാം ഓർമ്മദിനാചരണത്തിനായി ചാണ്ടി ഉമ്മൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ തിരുവനന്തപുരത്തെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം പുതുപ്പള്ളി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ വലിയ രീതിയിലുള്ള സൈബറാക്രമണമാണ് സോഷ്യൽമീഡിയയിൽ ഉണ്ടാകുന്നത്. കണ്ടന്റ് ക്രിയേറ്ററായ അച്ചു ധരിക്കുന്ന ബ്രാന്റഡ് വസ്ത്രങ്ങൾ, ബാഗുകളടക്കമുള്ളതിന്റെ വിലയടക്കം പ്രചരിപ്പിക്കുകയും അപകീർത്തിപരമായ രീതിയിലടക്കം ചിത്രീകരിക്കുകയും ചെയ്യുന്നതിനെതിരെ വലിയ തോതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക