തിരുവനന്തപുരം: തലസ്ഥാനത്ത് ഏഴു ദിവസം നീണ്ടു നില്ക്കുന്ന ഓണാം വാരാഘോഷത്തിന് ഇന്ന് തുടക്കമാകും. നിശാഗന്ധിയില്‍ വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ ഓണം വാരാഘോഷത്തിന് തുടക്കമാകും. നടന് ഫഹദ് ഫാസിലാണ് ചടങ്ങിലെ മുഖ്യാതിഥി. പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയും ചടങ്ങില്‍ പങ്കെടുക്കും.
‘ഓണം ഒരുമയുടെ ഈണം’ എന്ന പ്രമേയത്തിൽ സെപ്റ്റംബർ രണ്ട് വരെ വിപുലമായ പരിപാടികളോടെയാണ് സർക്കാർ ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. ഇത്തവണത്തെ ഓണാഘോഷം വിപുലമാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സെപ്തംബര്‍ രണ്ടിന് വെള്ളയമ്പലത്ത് നിന്ന് ആരംഭിക്കുന്ന സമാപന ഘോഷയാത്രയോടെ വാരാഘോഷത്തിന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക