ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ആദ്യ താപനില വിവരങ്ങൾ ഐ എസ് ആർ ഒ പുറത്തുവിട്ടു. ആദ്യ താപനില വിവരങ്ങൾ പുറത്തുവിട്ടത് അനുസരിച്ച് 50 ഡിഗ്രി സെൽഷ്യസാണ് ഉപരി തലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എട്ട് സെന്റീമീറ്റർ താഴെ മൈനസ് 10 ഡിഗ്രി സെൽഷ്യൽ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ലാന്‍ഡറില്‍ നിന്നും ചന്ദ്രന്റെ പ്രതലത്തിലിറങ്ങിയ റോവര്‍ നിലവില്‍ 8 മീറ്റര്‍ ദൂരം സഞ്ചരിച്ചതായി ഐഎസ്ആര്‍ഒ വ്യക്തമാക്കി. റോവറിന്റെ ചലനങ്ങള്‍ ആസൂത്രണം ചെയ്ത നിലയ്ക്ക് തന്നെ നടക്കുന്നതായും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക