ന്യൂഡല്‍ഹി: ജി-20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി വിമാനത്താവളത്തിലെ 160 ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കും. സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ ഡല്‍ഹിയില്‍നിന്ന് പുറപ്പെടേണ്ട 80 വിമാനങ്ങളും, ഇവിടേക്ക് എത്തിച്ചേരേണ്ട 80 വിമാനങ്ങളുമാണ് റദ്ദാക്കുക.
അതേസമയം, റദ്ദാക്കുന്ന 160 വിമാനങ്ങള്‍, ഡല്‍ഹി വിമാനത്താവളത്തിലെ സാധാരണ സര്‍വീസുകളുടെ 6 ശതമാനം മാത്രമേ വരികയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. വിമാനത്താവളത്തില്‍ പാര്‍ക്കിങ്ങിന്റെ പ്രശ്നമില്ലെന്നും രാജ്യാന്തര വിമാന സര്‍വീസുകളെ ഉച്ചകോടി ബാധിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക