ചര്‍മ്മ സംരക്ഷണത്തിനായി പല ഉൽപ്പന്നങ്ങളും നമ്മൾ ഉപയോഗിക്കാറുണ്ട്. ചര്‍മ്മം തിളങ്ങുന്നതിനായി വെളിച്ചെണ്ണ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. കുളിക്കുന്നതിന് മുമ്പ് മുഖത്തും ശരീരത്തും ഒക്കെ വെളിച്ചെണ്ണ നന്നായി മസ്സാജ് ചെയ്യുന്ന ശീലം ചിലർക്കുണ്ട്.
ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള വെളിച്ചെണ്ണയില്‍ ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു എന്നതിനാല്‍ തന്നെ ഇവ ചർമ്മം മോയ്സ്ച്വര്‍ ചെയ്യാൻ സഹായിക്കുന്നു. ചര്‍മ്മത്തെ മൃദുവാക്കുന്നതിനും ഈര്‍പ്പമുള്ളതാക്കി ചര്‍മ്മത്തെ സൂക്ഷിക്കാനും വെളിച്ചെണ്ണ സഹായിക്കുന്നു.
വെളിച്ചെണ്ണയിലെ ആന്റിഓക്സിഡന്റുകള്‍ മുഖക്കുരു ഉള്‍പ്പെടെയുള്ള ചര്‍മ്മ പ്രശ്നങ്ങൾക്ക് പരിഹാരമാണ്. കൂടാതെ ആന്റ്മൈക്രോബിയല്‍ അണുബാധകളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക