ഷെയ്ൻ നിഗം നായകനായി എത്തുന്ന ‘ഖുർബാനി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. വർഷങ്ങൾക്ക് മുമ്പ് ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം നടനുമായി ബന്ധപ്പെട്ട വിവാദത്തിനിടെ നീണ്ട് പോകുകയായിരുന്നു. 2019ൽ ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ജിയോ വിയാണ് രചനയും സംവിധാനം നിർവഹിച്ചിരിക്കുന്നത്.
മഹാ സുബെയ്ർ വർണചിത്ര അവതരിപ്പിക്കുന്ന ചിത്രം മാഹാ സുബെയ്റാണ് നിർമിച്ചിരിക്കുന്നത്. സുനോജ് വേലായുധനാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ജോൺകുട്ടി എഡിറ്ററും. സൈനുദ്ദീനാണ് ഖുർബാനിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സാഹസ് ബാലയാണ് കലാ സംവിധായകൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക