ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചത് നിരവധി കുടുംബങ്ങൾക്ക് സന്തോഷം പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് സ്ത്രീകൾക്ക് ആശ്വാസകരമാകുമെന്നും അവരുടെ ജീവിതം കൂടുതൽ ലളിതമാക്കുമെന്നും മോദി പറഞ്ഞു. പാചക വാതക സിലിണ്ടറിന് 200 രൂപയുടെ സബ്സിഡിയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
സബ്സിഡി പ്രഖ്യാപനത്തോടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സിലിണ്ടറിന് 200 രൂപയുടെ കിഴിവും പിഎം ഉജ്വല സ്കീമിന് കീഴിലുള്ളവര്‍ക്ക് 400 രൂപയുടെ ഇളവും ലഭിക്കും. ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഗാർഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ തീരുമാനിച്ചത്. ഇന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്ഷാബന്ധൻ – ഓണം സമ്മാനമാണ് ഈ ഇളവെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക