പത്തനംതിട്ട: കുളനടയില്‍ ജീപ്പ് കെഎസ്ആർടിസി ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം. പത്തനംതിട്ട കുളനട എംസി റോഡില്‍ നിയന്ത്രണം വിട്ട ജീപ്പ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
ജീപ്പ് ഡ്രൈവർ ബിജു വിലാസത്തിൽ അരുൺ കുമാർ (29), ജീപ്പ് യാത്രികയായ കൊല്ലം കോട്ടയ്ക്കൽ ലതിക ഭവനിൽ ലതിക (50) എന്നിവരാണ് മരിച്ചത്.
കോട്ടയത്ത് മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ബന്ധുക്കളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പന്തളത്തെയും ചെങ്ങന്നൂരിലെയും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക