കോട്ടയം: മതനിരപേക്ഷതക്ക് പോറൽ എൽക്കാതിരിക്കാൻ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസ് ജയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിടങ്ങൂരിൽ സംഘ പരിവാറുമായി ചിലർ യോജിച്ചുവെന്നും ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും പുതുപ്പള്ളി വെച്ച് നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു.
‘2025 നവംബർ ഒന്നിന് അതി ദാരിദ്രർ ഇല്ലാത്ത നാടായി കേരളം മാറും. മണിപ്പൂരിൽ സംഘപരിവാർ അജണ്ട നടപ്പാക്കുന്നു. കിടങ്ങൂരിൽ സംഘ പരിവാറുമായി ചിലർ യോജിച്ചു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
മതനിരപേക്ഷതക്കു പോറൽ എൽക്കാതിരിക്കാൻ പുതുപ്പള്ളിയിൽ ജെയ്ക് ജയിക്കണം’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക