കേന്ദ്രം നൽകുന്ന സഹായം ഔദാര്യമല്ല അവകാശമാണെന്നും അർഹതപ്പെട്ട കാര്യങ്ങൾ മാത്രമാണ് കേരളം ചോദിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. അനർഹമായ ഒന്നും കേരളം ആവശ്യപ്പെടുന്നില്ല. കടം എടുക്കുന്നതിൽ കേന്ദ്രനത്തിന് നിയന്ത്രണം ഇല്ല എന്നാല്‍ കേരളത്തിന്റെ പരിധി വെട്ടി കുറയ്ക്കുകയാണെന്നും വിഹിതം വെട്ടി ചുരുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ അവകാശം കവരുകയാണ്. ഈ നടപടി തെറ്റ് ആണെന്ന് പറയാൻ പ്രതിപക്ഷം തയ്യാറാകുന്നില്ല. ബി ജെ പി സർക്കാരിനെ എതിർക്കാൻ കോൺഗ്രസിന് എന്താണ് വിഷമം. സംസ്ഥാനത്തിനെതിരെ ഉയർത്തുന്ന വിമർശനത്തിന്റെ നേരിയ ഭാഗം എങ്കിലും കോൺഗ്രസ് കേന്ദ്രത്തിനെതിരെ ഉയർത്താൻ തയ്യാറാവുന്നില്ല. പ്രതിപക്ഷം സംസ്ഥാനത്തിനൊപ്പം ഒന്നിച്ചു നില്‍ക്കുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക