വെങ്കട് ബൊയാനപ്പള്ളി നിർമിച്ച് സൈലേഷ് കോലാനുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന “സൈന്ധവ്” എന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഒരുങ്ങുന്നത്. എട്ട് പ്രധാന താരങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
ചിത്രത്തിന്റെ ഏറ്റവും പ്രധാന അപ്ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. തമിഴ് സൂപ്പർ താരം ആര്യ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. മനസ്സ് എന്ന കഥാപാത്രമായിട്ടാണ് ആര്യ എത്തുന്നത്. കയ്യിൽ ഒരു മെഷീൻ ഗണുമായി ഫോർമൽ ഔട്ട്ഫിറ്റിൽ മനോഹരമായി ആര്യയെ കാണാം.
സ്വാതന്ത്ര്യ ദിനത്തിൽ ചിത്രത്തിലെ മറ്റ് താരങ്ങളെ പരിചയപ്പെടുത്തുന്നതിനായി ഒരു ഗ്ലിമ്പ്സ് വീഡിയോ റിലീസ് ചെയ്തിരുന്നു. വെങ്കിടേഷ്, നവാസുദീൻ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശർമ്മ, ആൻഡ്രിയ ജെറീമിയ, സാറ തുടങ്ങിയ താരങ്ങൾ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
]
പ്രതികരിക്കാൻ ഇവിടെ എഴുതുക