കൊച്ചി: നാല് വർഷത്തിന് ശേഷം കരിസ്മ ബൈക്ക് കരിസ്മ എക്സ് എം ആർ 210 എന്ന പേരിൽ ബൈക്ക് വിപണിയിലേക്ക് തിരിച്ചെത്തി. ഇപ്പോൾ ഹീറോ കരിസ്മ വിപണിയിൽ ലഭ്യമാകും. പുതിയ എഞ്ചിനും കാലത്തിനൊത്ത മാറ്റവുമായാണ് പുത്തൻ കരിസ്മ മത്സരത്തിനിറങ്ങുന്നത്. എക്സ് എം ആർ 210 ന് 1,90,000 മുതൽ 2,20,000 വരെയാണ് എക്സ് ഷോറൂം വില.
ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ റീഡിങ്ങ്, സ്പീഡോമീറ്റർ, ഗിയർ ഇൻഡിക്കേറ്റർ, ടാക്കോമീറ്റർ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററിൽ തന്നെ കാണിക്കും. സ്മാർട്ഫോൺ, ബ്ലൂത്തുത്ത്, നാവിഗേഷൻ സംവിധാനങ്ങളും ഉണ്ടാവും. ആകർഷകമായ ഡിസൈനും എക്സ് എം ആർ 210 ന്റെ പ്രത്യേകത ആണ്. ഉയർത്തിയ ഹാൻഡിൽബാർ, കറുപ്പിലൊരുക്കുന്ന 17 ഇഞ്ച് അലോയ് വീലുകൾ, മസ്കുലർ ഇന്ധന ടാങ്ക്, എൽസിഡി ഹെഡ് ലാമ്പും ടെയിൽ ലാമ്പുകൾ തുടങ്ങിയവയാണ് പ്രധാന ഡിസൈനുകൾ.
210 സിസി ലിക്വിഡ് കൂൾ എൻഞ്ചിനാണ് പുതിയ കരിസ്മയുടെ കരുത്ത്. സ്പ്ലിറ്റ് സീറ്റാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. സുരക്ഷയ്ക്കായി മുമ്പിലും പിന്നിലും എബിഎസ് നൽകിയിട്ടുണ്ട്. എക്സ്ഹോസ്റ്റ് മുകളിലേക്ക് ഉയർത്തിയിട്ടുണ്ട്. കരിസ്മയ്ക്ക് കാഴ്ചയിൽ യമഹയുടെ ആർ15മായും സാമ്യം തോന്നും. മണിക്കൂറിൽ 143 കിലോമീറ്റർ വരെ വേഗതയിൽ പുതിയ കരിസ്മയിൽ പറക്കാനാകും. ആറ് ഗിയർബോക്സാണ് എക്സ് എം ആറിൽ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക