വിജയ്- ലോകേഷ് കൂട്ടുകെട്ടിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ലിയോ’യുടെ കളർ ഗ്രേഡിങ് ജോലികൾ പുരോഗമിക്കുകയാണ്. ചെന്നൈയിലെ ഐജീൻ സ്റ്റുഡിയോയിലാണ് വിജയ് ചിത്രത്തിന്റെ ഡിജിറ്റൽ ഇന്റർമീഡിയറ്റ് ജോലികൾ നടക്കുന്നത്.
ഷൂട്ടിങ് അവസാനിച്ചുവെന്നും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും നേരത്തെ തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
അടുത്ത മാസം 31നാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് നടക്കുക. വിജയ്യുടെ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക