ഡൽഹി: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ല് പാർലമെന്റ് പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് സൂചന. അഞ്ച് ദിവസത്തേക്ക് വിളിച്ച സമ്മേളനത്തില്‍ ബില്ല് അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 18 മുതല്‍ 22 വരെയാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരുന്നത്.
ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താൻ ലക്ഷ്യമിട്ടുള്ളതാണ് ബിൽ. ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്താനാണ് നീക്കമെന്നും അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. അജണ്ട വ്യക്തമാക്കാതെയാണ് സർക്കാർ പെട്ടെന്ന് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർത്തിരിക്കുന്നത്.
കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്പി പ്രള്‍ഹാദ് ജോഷിയാണ് പാര്‍ലമെന്റ് സമ്മേളനം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക