‘മാമാങ്കം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് പ്രാചി തെഹ്ലാൻ. മാമാങ്കം സിനിമയിൽ പ്രാചി സ്ക്രീനിൽ എത്തിയ മുക്കുത്തി പാട്ട് പ്രേക്ഷകരുടെ മനം കവർന്നു. ഇപ്പോഴിതാ പാവാടയും ബ്ലൗസും അണിഞ്ഞ് തനി നാടൻ പെൺകുട്ടിയായി ഓണം ഫോട്ടോഷൂട്ട് പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. അതീവ സുന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
പച്ചനിറത്തിലുള്ള ടോപ്പും ഡിസൈനുകളോട് കൂടിയ വെള്ള പാവാടയുമാണ് താരത്തിന്റെ വേഷം. ട്രഡീഷണൽ ലുക്കിലുള്ള ആഭരണങ്ങളും താരത്തെ കൂടുതൽ മനോഹരിയാക്കുന്നു. എങ്ങും പച്ചപ്പും കേരളത്തനിമയും നിറഞ്ഞുനിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക