സുചിത്ര എന്ന നടിയെ ഓർക്കാൻ മലയാളിക്ക് മമ്മൂക്കയും മോഹൻലാലും ഒരുമിച്ച് എത്തിയ ‘നമ്പർ 20 മദ്രാസ് മെയിൽ’ എന്ന ചിത്രം തന്നെ ധാരാളം. മറ്റ് അനേകം ചിത്രങ്ങളിലൂടെയും താരം മലയാളി പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. പഴയകാല നടിമാരെ ഓർത്തെടുക്കുമ്പോൾ ഒരിക്കലും സുചിത്രയെ ഓർക്കാതിരിക്കാൻ മലയാളിക്ക് സാധിക്കില്ല.
ഇപ്പോഴിതാ താരത്തിന്റെ ട്രഡീഷണൽ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ചുവന്ന കളർ ബ്ലൗസിന് കസവ് കരയോടു കൂടിയ സെറ്റ് സാരിയാണ് താരം തെരഞ്ഞെടുത്തത്. ട്രഡീഷണൽ ആഭരണങ്ങളാണ് സെറ്റ് സാരിയോടൊപ്പം താരം യൂസ് ചെയ്തത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി രംഗത്തെത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക