യുവേഫ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ എർലിങ് ഹാലണ്ടിന്. ഇതിഹാസതാരം ലയണൽ മെസ്സിയെയും ഡിബ്രുയ്നെയും മറികടന്നാണ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം ഹാലണ്ട് സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റിക്കായി കഴിഞ്ഞ സീസണിൽ നടത്തിയ മികച്ച പ്രകടനമാണ് താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.
വിവിധ ചാമ്പ്യൻഷിപ്പുകളിൽ നിന്നായി 52 ഗോളുകളാണ് 53 മത്സരങ്ങളിൽ നിന്ന് താരം നേടിയെടുത്തത്. പ്രൊഫഷണൽ ഫുട്ബോൾ അസോസിയേഷന്റെ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരവും കഴിഞ്ഞ ദിവസം താരത്തെ തേടിയെത്തി. മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോളയെ മികച്ച പരിശീലകനായും സ്പെയിനിന്റെ ഐത്താനോ ബോൺമാറ്റി മികച്ച വനിതാ താരമായും തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക