തിരുവനന്തപുരം ചിറയിന്‍കീഴില്‍ പൊലീസിന് നേരെ വടിവാള്‍ ആക്രമണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു.
നിരവധി വധശ്രമ കേസുകളിലെ പ്രതിയായ വാവ കണ്ണന് എന്ന ലിജിനെയാണ് പൊലീസ് അതിസാഹസികമായി കീഴ്പ്പെടുത്തിയത്.
ചിറയിന്‍കീഴ് പൊലീസ് വാഹനത്തില്‍ പട്രോളിംഗ് നടത്തി വരവെ അനുപമ ജംഗ്ഷന് സമീപമാണ് സംഭവം വാവ കണ്ണന് എന്ന ലിജിനും സച്ചു എന്ന് പേരിലുള്ള മറ്റൊരു പ്രതിയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും പൊലീസിന് നേരെ വടിവാള്‍ വീശി ആക്രമണം നടത്തുകയുമായിരുന്നു. തുടര്‍ന്ന് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട പൊലീസ് സംഘം ലിജിനെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക