കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും. വിശദമായ അന്വേഷണ റിപ്പോർട്ടും തെളിവുകളും സാക്ഷിമൊഴികളുമടക്കം 800 പേജുള്ള കുറ്റപത്രം എറണാകുളം പോക്സോ കോടതിയിലാണ് സമർപ്പിക്കുന്നത്.
കൊലപാതകം നടന്ന് 35 ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. പ്രതിയായ അസ്ഫാക്ക് ആലമിനെ കൊലപാതകം നടന്ന അന്നു തന്നെ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് കൊലപാതകം നടന്ന സ്ഥലത്ത് വെച്ച് തെളിവെടുപ്പുകളും പൂർത്തിയാക്കിയിരുന്നു. പഴുതടച്ചുള്ള കുറ്റപത്രം തയ്യാറാക്കുന്നതിനായി ഡമ്മി ഉപയോഗിച്ചുള്ള പരീക്ഷണവും അന്വേഷണ സംഘം നടത്തിയിരുന്നു. കൂടാതെ വിശദമായ സാക്ഷി മൊഴികളും രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക