സൂറിച്ചിലെ ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 85.71 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞ നീരജ് വെള്ളിമെഡൽ നേടി. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്ലെഷെയ്ക്കാണ് സ്വർണം. 85.86 മീറ്റർ ദൂരമാണ് ജാക്കൂബ് കണ്ടെത്തിയത്.
ആദ്യ ശ്രമത്തിൽ 80.79 എറിഞ്ഞ താരം പിന്നീട് തുടരെ രണ്ട് ഫൗൾ ത്രോകൾ എറിഞ്ഞു. നാലാം ത്രോയിൽ 85.22 മീറ്റർ ദൂരമെറിഞ്ഞ നീരജിന്റെ അഞ്ചാം ത്രോ വീണ്ടും ഫൗളായി. നിർണായകമായ അവസാന ത്രോയിൽ 85.71 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞ് നീരജ് രണ്ടാം സ്ഥാനം പിടിക്കുകയായിരുന്നു. ലോംഗ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിനും നിരാശയായി. താരം അഞ്ചാമതാണ് ഫിനിഷ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക