അച്ഛനാവാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാര്ക്ക് ബീജത്തിന്റെ അളവ് കുറവോ ക്വാളിറ്റി പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ അത് പരിഹരിക്കാൻ പ്രകൃതിദത്തമായ പലതരാം വഴികളുണ്ട്. ആരോഗ്യമുള്ളതും ബലമുള്ളതുമായ സ്പേം ഉണ്ടായിതീരാന്‍ ഏകദേശം 2 മാസങ്ങള്‍ വേണ്ടിവരുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
പുരുഷൻമാരുടെ പ്രത്യുത്പാദനശേഷി വർദ്ധിപ്പിക്കുകയും ബീജത്തിന്റെ ക്വാളിറ്റി മെച്ചപ്പെടുത്തുകയും ചെയ്യുന്ന മൂന്ന് ഭക്ഷണങ്ങൾ;-
1. മത്സ്യം
ഉയർന്ന അളവിലുള്ള മത്സ്യ ഉപഭോഗം മികച്ച രീതിയിൽ ബീജത്തിന്റെ അളവ് വർധിപ്പിക്കുമെന്ന് ഒരു പഠനം തെളിയിക്കുന്നു. മത്സ്യത്തിൽ അടങ്ങിയ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഉയർന്ന സാന്ദ്രത ബീജത്തിന്റെ അളവ് വർധിപ്പിക്കും എന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. വേവിച്ച മാംസത്തിന് പകരമായി മത്സ്യം കഴിക്കുന്നത് സഹായകമാകും എന്നാണ് റിപ്പോർട്ട്.
2. പഴങ്ങളും പച്ചക്കറികളും
ബീജത്തിന്റെ അളവ് കൂട്ടാൻ പഴങ്ങൾക്കും പച്ചക്കറികൾക്കും കഴിയുമെന്ന് അടുത്തിടെ ഒരു പഠനം തെളിയിച്ചു. ഒരു ഫെർട്ടിലിറ്റി ക്ലിനിക്കിൽ 250 പുരുഷന്മാരിൽ നടത്തിയ പഠനത്തിൽ ആണ് ഇക്കാര്യം വ്യക്തമായത്. പ്രത്യേകിച്ച് ഇലക്കറികളും ബീൻസും (പയർവർഗ്ഗങ്ങൾ) കഴിക്കുന്ന പുരുഷന്മാരിൽ, ഇത് കുറഞ്ഞ അളവിൽ കഴിക്കുന്ന പുരുഷന്മാരെ അപേക്ഷിച്ച് ഉയർന്ന ബീജ സാന്ദ്രതയും മികച്ച ബീജ ചലനവും ഉണ്ടെന്ന് പഠനത്തിൽ തെളിഞ്ഞു.
3. വാൽനട്ട്
2012-ൽ, 21-നും 35-നും ഇടയിൽ പ്രായമുള്ള 117 പുരുഷന്മാരിൽ നടത്തിയ ഗവേഷണത്തിൽ വാൽനട്ട് കഴിക്കുന്നവരിൽ ബീജത്തിന്റെ അളവ് കൂടുന്നതായി കണ്ടെത്തിയിരുന്നു. പുരുഷന്മാരെ രണ്ട് ഗ്രൂപ്പായി തിരിച്ച് പകുതി ആളുകളോട് 12 ആഴ്ചത്തേക്ക് ദിവസവും ഏകദേശം 18 വാൽനട്ട് കഴിക്കാനും ബാക്കിയുള്ളവരോട് കഴിക്കാതിരിക്കാനും ഡോക്ടർമാർ നിർദേശിച്ചു. പഠന കാലയളവിന് മുമ്പും ശേഷവും ഗവേഷകർ ബീജ പാരാമീറ്ററുകൾ വിശകലനം ചെയ്തു. വാൽനട്ട് കഴിച്ചവരിൽ മാത്രമാണ് ബീജത്തിന്റെ അളവ് ഉയർന്നതായി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക