തലസ്ഥാനത്തെ ഓണം വാരാഘോഷം സമാപിച്ചു. വര്‍ണാഭമായ ഘോഷയാത്രയോടെയാണ് വാരാഘോഷം സമാപിച്ചത്. തിരുവനന്തപുരം നഗരിയില്‍ അറുപത് ഫ്ളോട്ടുകളും മൂവായിരത്തോളം കലാകാരന്മാരും ഘോഷയാത്രയില്‍ അണിനിരന്നു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഘാനാണ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. പിന്നീട് പി എ മുഹമ്മദ് റിയാസ് മുഖ്യകലാകാരന്മാര്ക്ക് വാദ്യോപകരണമായ കൊമ്പ് കൈമാറി. ഇതോടെ വാദ്യമേളത്തിന് തുടക്കം കുറിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സഹകരണ, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ അറുപതോളം ഫ്ളോട്ടുകള്‍ നഗരത്തിന് പുതുകാഴ്ച നൽകി.
തെയ്യം, കഥകളി, വേലകളി, പടയണി, പുലികളി, പൂക്കാവടി, അമ്മന്‍കുടം തുടങ്ങിയവ നിരവധി തനത് കലാരൂപങ്ങള്‍ ചടങ്ങില്‍ അണിനിരന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക