തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ സൗരപര്യവേഷണ ഉപഗ്രഹമായ ആദിത്യ എൽ1 വിജയകരമായി വിക്ഷേപിച്ചതിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിനാകെ അഭിമാനകരമായ നേട്ടങ്ങളാണ് തുടർച്ചയായി ഐഎസ്ആർഒയിൽ നിന്നുണ്ടാവുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിജയകരമായ ചന്ദ്രയാൻ-3 ദൗത്യത്തിനുശേഷം ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ രംഗത്ത് പുതിയ മുന്നേറ്റം കുറിച്ചാണ് ആദിത്യ എൽ1 കുതിപ്പ് തുടങ്ങുന്നത്. ദൗത്യത്തിനു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും ബഹിരാകാശ രംഗത്ത് തുടർന്നും അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ ഐഎസ്ആർഒയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക