കാസർകോട്: നേത്രാവതി എക്സ്പ്രസിനു നേരെ കല്ലേറ്. കുമ്പള റെയിൽവേ സ്റ്റേഷനു സമീപം രാത്രി 8.30ന് ശേഷമാണ് കല്ലേറുണ്ടായത്.
ടെയിനിലെ എസ് 2 കോച്ചിനു നേരെയാണ് കല്ലേറുണ്ടായത്. വാതിലിന്റെ ഗ്ലാസ് തകർന്നു. യാത്രക്കാർക്കു പരുക്കില്ല. മംഗളൂരുവിൽ നിന്നും ആർപിഎഫ് ഉദ്യോഗസ്ഥരെത്തി. കുമ്പള പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക