ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഹോസ്റ്റലില്‍ ബിടെക് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിൽ അനില്‍ കുമാറിനെ (21) കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അനില്‍ വിന്ധ്യാഞ്ചല്‍ ഹോസ്റ്റലിലാണ് താമസം.
2019-2013 ബാച്ച് വിദ്യാര്‍ത്ഥിയായ അനിലിന് ചില പേപ്പറുകള്‍ എഴുതിയെടുക്കാനുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. റൂള്‍ പ്രകാരം ഈ വര്‍ഷം ജൂണ്‍വരെയാണ് അനിലിന് ഹോസ്റ്റലില്‍ താമസിക്കാന്‍ കഴിയുക. എന്നാല്‍ പേപ്പറുകള്‍ എഴുതിയെടുണ്ടേതിനാല് ആറ് മാസം കൂടി ഹോസ്റ്റലില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു.
അനില്‍ വാതില്‍ തുറക്കാതായതോടെ സംശയം തോന്നിയാണ് വിവരം പൊലീസിനെ അറിയിച്ചത്. വാതില്‍ തകര്‍ത്താണ് പൊലീസ് അകത്തുകയറിയത്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക