ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ പരസ്യപ്രചാരണം വൈകിട്ട് 6 മണിക്ക് അവസാനിച്ചു. നാളെ നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്.
മറ്റന്നാൾ രാവിലെ ഏഴു മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുക. ഫലപ്രഖ്യാപനം എട്ടിനായിരിക്കും.
മൂന്നു മുന്നണികളുടെയും പ്രചാരണങ്ങളുടെ കലാശക്കൊട്ട് നടന്നു. ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സ്വതന്ത്ര സ്ഥാനാർഥികൾ ഉൾപ്പെടെ 7 സ്ഥാനാർത്ഥികളാണുള്ളത്.
വോട്ടെടുപ്പ് നടക്കുന്ന അഞ്ചിന് മണ്ഡലത്തിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക