പച്ച ഉള്ളി കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഒരുപാടുണ്ട്. ഉള്ളിയില്‍ വിറ്റാമിന്‍ സി, കാല്‍സ്യം, ഇരുമ്പ്, സെലിനിയം, ഫൈബര്‍, വിറ്റാമിന്‍ ബി6, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. എന്നാല്‍ അമിതമായി പച്ച ഉള്ളി കഴിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
അമിതമായ പച്ച സവാളയുടെ ഉപയോഗം വയറുവേദനയ്ക്കും നെഞ്ചെരിച്ചിലും ഉണ്ടാക്കും. ഇത് ഛര്‍ദ്ദി, ഓക്കാനം എന്നിവയ്ക്കും കാരണമാകുന്നു. സവാള ഒരുപാട് കഴിക്കുന്നത് എക്സിമയ്ക്ക് കാരണമാകും.
പച്ച ഉള്ളിയില്‍ ഉയര്‍ന്ന അളവില്‍ സള്‍ഫറിന്റെ അംശം ഉണ്ട്. ഇത് വായ് നാറ്റത്തിന് കാരണമാകുന്നു. കൂടാതെ കണ്ണുകളെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. അസംസ്കൃത ഉള്ളി കഴിക്കുന്നത് സാല്‍മൊണല്ല ബാക്ടീരിയ ദഹനനാളത്തിലേക്ക് പ്രവേശിക്കുന്നതിനും കുടലില്‍ അണുബാധ ഉണ്ടാകാനും കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക