ദുൽഖർ സൽമാന്റെ ഭാര്യ അമാലിന് സ്നേഹത്തിൽ കുതിർന്ന പിറന്നാൾ ആശംസകളുമായി പ്രിയ താരം നസ്രിയ നസീം. അമാലിനെ കെട്ടിപ്പിടിച്ചു കൊണ്ടു നിൽക്കുന്ന ചിത്രങ്ങളോടൊപ്പം സമൂഹമാധ്യമങ്ങളിലൂടെയാണ് നസ്രിയ അമാലിന് പിറന്നാൾ ആശംസകൾ അറിയിച്ചത്. മനസ്സുനിറയെ നന്മയുള്ള അമാലിനെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് നസ്രിയ പങ്കുവെച്ച് കുറിപ്പിൽ പറയുന്നു.
അമാലിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ നസ്രിയ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;
“എന്റെ സഹോദരിക്ക് ജന്മദിനാശംസകൾ. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് അമാൽ. നീയില്ലാതെ ഞാൻ എന്ത് ചെയ്യും എന്ന് എനിക്ക് ഓർക്കാൻ പോലും വയ്യ. ഉള്ള നിറയെ നന്മയുള്ള എന്റെ സുന്ദരി”.
ഉറ്റ സുഹൃത്തുക്കളാണ് നസ്രിയയും അമാലും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ നസ്രിയ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക