കോഴിക്കോട് ബസ് ഡ്രൈവര്‍ പോക്സോ കേസില്‍ അറസ്റ്റില്‍. പന്തീരങ്കാവ് മേലേ കച്ചേരി പുനത്തില്‍ വീട്ടില്‍ മുര്‍ഷീദ് മുഹമ്മദ്(24)ആണ് അറസ്റ്റിലായത്. ബസില്‍ യാത്രചെയ്യുന്ന പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനികളുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് ഇയാൾ ഇവരെ വയനാട്ടിലെ റിസോര്‍ട്ടുകളില്‍ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. രാവിലെ കൊണ്ടുവരുന്ന കുട്ടികളെ വൈകീട്ട് വീട്ടിലെത്തിക്കും. ഇത്തരത്തില്‍ ചൂഷണത്തിനിരായ മലപ്പുറംകാരിയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വാഴക്കാട് സ്റ്റേഷനില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കല്‍പ്പറ്റ നഗരത്തിലെ ഒരു റിസോര്‍ട്ടില്‍ എത്തിച്ചായിരുന്നു പീഡനം. തുടര്‍ന്ന് കല്‍പ്പറ്റ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇയാളുടെ ഫോണ്‍ ലൊക്കേറ്റ് ചെയ്ത് നടത്തിയ അന്വേഷണത്തിനിടയിലാണ് മറ്റൊരു പെണ്‍കുട്ടിയുമായി ഇയാളെ കല്‍പ്പറ്റയിലെ തന്നെ മറ്റൊരു റിസോര്‍ട്ടില്‍ വെച്ച് പിടികൂടിയതെന്ന് കല്‍പ്പറ്റ പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക