പാർട്ടി നടത്തിയ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വിമർശനമുയർത്തിയ കെ.ടി.ജലീലിനു മറുപടി നൽകാൻ മുസ്ലിംലീഗ് തയാറല്ലെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ.സലാം.
പുറത്തുള്ള മേൽവിലാസമില്ലാത്തവർ പലതും പറയുമെന്നും അതിനു മറുപടി ഇല്ലെന്നും സലാം വ്യക്തമാക്കി. ഡൽഹിയിൽ മുസ്ലിം ലീഗിന് ആസ്ഥാന മന്ദിരമൊരുക്കാനാണു ഫണ്ട് പിരിവ്.പാർട്ടിക്കായി കൂടുതൽ ഫണ്ട് സമാഹരിച്ച ഘടകങ്ങളെ കോഴിക്കോട്ട് വച്ച് ആദരിച്ചിരുന്നു.
ഫണ്ട് സമാഹരണത്തിൽ വീഴ്ച വരുത്തിയ ഘടകങ്ങൾക്ക് കാരണംകാണിക്കൽ നോട്ടിസ് നൽകുമെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക