ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ തിങ്കളാഴ്ച കെഎസ്ആർടിസി കളക്ഷൻ ഇനത്തിൽ സർവ്വകാല റെക്കോർഡ് നേടി. തിങ്കളാഴ്ച മാത്രം പ്രതിദിന വരുമാനമായി കെഎസ്ആർടിസി നേടിയത് 8.79 കോടി രൂപയാണ്. ഇതിനു മുൻപുണ്ടായിരുന്ന ജനുവരി 16ലെ റെക്കോർഡ് കളക്ഷനായ 8,48,36956 രൂപ എന്നത് തിരുത്തി തിങ്കളാഴ്ച മാത്രം കെഎസ്ആർടിസി 8,78,57891 രൂപ നേടി. ഈ ഓണക്കാലത്ത് ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ നാലുവരെയുള്ള 10 ദിവസങ്ങളിൽ 70.97 കോടി രൂപയുടെ വരുമാനവും കെഎസ്ആർടിസി നേടി. പ്രതിദിന വരുമാനത്തിലും റെക്കോർഡ് നേട്ടമാണ് കെഎസ്ആർടിസി ഇത്തവണ കൈവരിച്ചത്.
കെഎസ്ആർടിസി മാനേജ്മെന്റ് ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായാണ് റെക്കോർഡ് വരുമാനം നേടാൻ കെഎസ്ആർടിസിക്ക് സാധിച്ചത് എന്നും ഇതിനുപിന്നിൽ രാപ്പകൽ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവനക്കാരെയും അഭിനന്ദിക്കുന്നു എന്നും സി എം ഡി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക