ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ചർച്ചയായത് വികസനം തന്നെയാണ് എന്നും പുതിയ പുതുപ്പള്ളി എന്ന ആശയമാണ് എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്നത് എന്നും ജനം ഒപ്പം നിൽക്കും എന്ന വിശ്വാസം ഉണ്ടെന്നും പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ജെയ്ക്ക് സി തോമസ് പറഞ്ഞു. പുതുപ്പള്ളിയിലെ മണർകാട് ഗവൺമെന്റ് എൽ പി സ്കൂളിലെ 72 മത്തെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജെയ്ക്ക്.
ഉപതെരഞ്ഞെടുപ്പ് ആവേശത്തിൽ നിൽക്കുന്നതിനിടെ രാവിലെ തന്നെ ജെയ്ക്ക് വോട്ട് രേഖപ്പെടുത്തി. താൻ മുന്നോട്ടുവെച്ച ആശയത്തിന് ജനങ്ങളുടെ പൂർണ്ണപിന്തുണയുണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് എന്നും ജെയ്ക്ക് പറഞ്ഞു. ഇന്ന് രാവിലെ 7 നാണ് പുതുപ്പള്ളിയിൽ വോട്ടെടുപ്പ് ആരംഭിച്ചത്. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ 1,76,417 മോട്ടർമാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി പോളിംഗ് ബൂത്തിൽ എത്തുക. 25 ദിവസം നീണ്ടുനിന്ന പ്രചാരണങ്ങൾക്കും നിശബ്ദപ്രചാരണങ്ങൾക്കും ശേഷമാണ് പുതുപ്പള്ളി ഇന്ന് പോളിംഗ് ബൂത്തിൽ എത്തുന്നത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് 3 മുന്നണികളും
പ്രതികരിക്കാൻ ഇവിടെ എഴുതുക