കാട്ടാക്കട കൊറ്റമ്പള്ളിയിൽ മധ്യവയസ്കനെ ബന്ധുക്കൾ മർദിച്ചു കൊന്നു. പൂവച്ചൽ കുറകോണം സ്വദേശിയായ ജലജൻ (55) ആണ് കൊല്ലപ്പെട്ടത്. ബന്ധുക്കളായ സാബു, സുനിൽ എന്നിവർ ചേർന്നാണ് ജലജനെ കൊലപ്പെടുത്തിയത്. സംഭവസ്ഥലത്ത് നിന്നും ഓട്ടോയിൽ കയറി രക്ഷപെട്ട ഇവരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
പ്രതികൾ കല്ല് ഉപയോഗിച്ച് ക്രൂരമായി മുഖത്ത് പരിക്കേൽപ്പിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. ഭൂമി സംബന്ധിച്ച് തർക്കങ്ങൾ കുടുംബത്ത് നിലനിന്നിരുന്നതായി പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക