ലോകത്തിൽ ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് ഇന്ത്യക്ക്. യുഎസ്ഡിഎ (യുനൈറ്റഡ് സ്റ്റേറ്റ്സ് ഡിപാർട്മെന്റ് ഓഫ് അഗ്രികൾച്ചർ) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരമാണിത്. യുഎസ്ഡിഎ റാങ്കിംങ് പട്ടിക പ്രകാരം ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ബ്രസീലാണ്. ഓസ്ട്രേലിയയും അമേരിക്കയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.
2020 ലെ കണക്കുകൾ പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ബ്രസീലാണ്. ലോകത്തിലെ ബീഫ് കയറ്റുമതിയുടെ ഏകദേശം 24 ശതമാനം ബ്രസീലിൽ നിന്നാണ് എത്തുന്നത്. ഇന്ത്യയിൽ നിന്ന് 12 ശതമാനം ബീഫ് കയറ്റുമതി ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക