തിരുവനന്തപുരം: പുതുപ്പള്ളിയില്‍ യു ഡി എഫിന് ബി ജെ പി വോട്ടുമറിച്ചെന്ന ക്യാപ്സൂള്‍ നേരത്തെ ഇറക്കി സി പി എം സെക്രട്ടറി എംവി ഗോവിന്ദന് അപഹാസ്യനായെന്ന് വിമർശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്. എട്ടാം തീയതിയിലേക്കു മാറ്റി വച്ചിരുന്ന ക്യാപ്സൂള്‍ അറിയാതെ അദ്ദേഹത്തിന്റെ നാവില്‍ നിന്ന് പുറത്തുവന്നു. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് സി പി എം ഈ ക്യാപ്സൂള്‍ തയാറാക്കി വച്ചിരിക്കുന്നതെന്നും സുധാകരൻ വിമർശിച്ചു.
ഫലം എത്തുന്നതിന് മുമ്പേ സി പി എമ്മില്‍ ആഭ്യന്തരകലാപത്തിന്റെ കൊടി ഉയര്‍ന്നു കഴിഞ്ഞു. ഇനിയും പാര്‍ട്ടിയിലെ പലരുടെയും പലതും പുറത്തുവരാനുണ്ടെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക