സ്ത്രീകളിൽ പൊതുവായി കണ്ട് വരുന്ന രോഗമാണ് ഗർഭാശയത്തിലെ മുഴകൾ അഥവാ ഫൈബ്രോയിഡുകൾ. നേരിട്ട് അപകടകാരിയല്ലാത്തതും പൊതുവെ കാൻസർ പോലെയുള്ള അവസ്ഥകളിലേക്ക് മാറാൻ സാധ്യതയില്ലാത്തതും ചികിത്സ വൈകിപ്പിക്കുന്നതുകൊണ്ട് മറ്റ് പല ബുദ്ധിമുട്ടുകളിലേക്കു നയിക്കും.
30-നും 40-നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഫൈബ്രോയിഡുകൾ കൂടുതലായി കണ്ടുവരുന്നതെങ്കിലും ഏത് പ്രായത്തിലും ഇത് സംഭവിക്കാം. എന്തെങ്കിലും ശാരീരിക കാരണങ്ങളാൽ ഈസ്ട്രജൻ, പ്രൊജസ്ട്രോൻ എന്നീ ഹോർമോൺ ലെവലുകളിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ ഗർഭപാത്രത്തിലുള്ള തടിപ്പുകളെ വളരുന്നതാണ് പ്രധാന കാരണം. മറ്റുചിലപ്പോൾ കുടുംബ പാരമ്പര്യം ഇതിനൊരു കാരണമായി വരാറുണ്ട്. അമിത ഭാരമുള്ള സ്ത്രീകളിൽ ഫൈബ്രോയിഡുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.
ക്രമം തെറ്റിയ ആർത്തവം, പെൽവിക് വേദന അല്ലെങ്കിൽ സമ്മർദ്ദം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, മലബന്ധം, വയറിലെ നീർവീക്കം, വയറു വേദന എന്നിവയെല്ലാം ഗർഭാശയ മുഴകളുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. പെൽവിക് പരിശോധന, അൾട്രാസൗണ്ട്, എംആർഐ അല്ലെങ്കിൽ മറ്റ് ഇമേജിംഗ് ടെസ്റ്റുകൾ എന്നിവയിലൂടെ ഗർഭാശയത്തിലെ ഫൈബ്രോയിഡുകൾ എളുപ്പത്തിൽ കണ്ടെത്താനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക