ടിനു പാപ്പച്ചനും മലയാളികളുടെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്റണി വർഗ്ഗീസും ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘ചാവേർ’. ഇപ്പോഴിതാ ചിത്രത്തിൽ ആന്റണി വർഗീസ് അവതരിപ്പിക്കുന്ന കിരൺ എന്ന കഥാപാത്രത്തിന്റെ കാരക്ടർ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
തകർന്നുവീണൊരു കെട്ടിടത്തിന്റെ ഭിത്തിയിൽ വരച്ചുചേർത്തിരിക്കുന്ന രീതിയിലാണ് ആന്റണിയുടെ മുഖം പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. തെയ്യക്കോലം കെട്ടിയാടാനായി ഇരിക്കുന്നൊരാളും ഒരു നായയും പോസ്റ്ററിലുണ്ട്.
സെപ്റ്റംബര്‍ 21ന് ആണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഒട്ടേറെ നിഗൂഢതകളും ഉദ്വേഗ ജനകമായ കഥാ മുഹൂർത്തങ്ങളുമായി ത്രില്ലും സസ്പെൻസും നിറച്ചുകൊണ്ടെത്തുന്ന സിനിമയാണ് ചാവേർ എന്നാണ് പുറത്തുവരുന്ന സൂചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക