ആലുവയിൽ ഒൻപതുവയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത്. അക്രമി മലയാളിയാണ് എന്നാണ് പോലീസ് പറയുന്നത്. പ്രതി നിരവധി ക്രമിനൽ കേസുകളിലുൾപ്പെട്ട വ്യക്തിയാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.
പ്രതിയെ പീഡനത്തിനിരയായ കുഞ്ഞും സാക്ഷികളും തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പ്രതിയെ ഉടൻ തന്നെ പിടികൂടാനാകും എന്നാണ് പോലീസിന്റെ പ്രതീക്ഷ.
ആലുവ ചാത്തൻപുറത്ത് ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അതിഥി തൊഴിലാളികളുടെ മകൾ പീഡനത്തിനിരയാകുന്നത്. വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കൾ അറിയാതെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക