തിങ്കളാഴ്ച വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പരക്കെ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ആഴ്ച കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത (24 മണിക്കൂറിൽ 7 മുതൽ 11 സെന്റീമീറ്റർ വരെ) മഴ പെയ്യാൻ സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഒന്നോ രണ്ടോ ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം കുറഞ്ഞതായി അറിയിപ്പിൽ വ്യക്തമാക്കുന്നു. തെക്കൻ ഒഡീഷയിലും സമീപ പ്രദേശങ്ങളിലും ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക