തിരുവനന്തപുരം: സംസ്ഥാനത്തെ പിന്നാക്ക സമുദായ പട്ടിക വിപുലീകരിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ചക്കാല നായർ, പണ്ഡിതർ, ദാസ, ഇലവാണിയർ സമുദായങ്ങളെയാണ് ഒബിസി പട്ടികയിൽ പുതുതായി ഉൾപ്പെടുത്തുക. പിന്നാക്ക സമുദായ കമ്മീഷൻെറ റിപ്പോർട്ട് അംഗീകരിച്ചു കൊണ്ടാണ് തീരുമാനം.
നിലവിൽ 80 സമുദായങ്ങളാണ് സംസ്ഥാനത്തെ ഒബിസി വിഭാഗത്തിലുളളത്. പട്ടിക വിപുലീകരണം നേരത്തെ തന്നെ മന്ത്രിസഭയുടെ അജണ്ടയിലുണ്ടായിരുന്നു. പുതുപ്പളളി ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിലുളളതിനാൽ മാറ്റിവെച്ചിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക