ഉപഭോക്താക്കളുടെ ഇഷ്ടപ്രകാരം നിരവധി ഫീച്ചറുകൾ അവതരിപ്പിക്കാൻ വാട്സ്ആപ്പ് ഇപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇത്തവണ ഉപഭോക്താക്കൾ ഏറെ ആവശ്യപ്പെട്ട ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച്, വീഡിയോകൾ ക്വാളിറ്റി നഷ്ടപ്പെടാതെ പങ്കുവയ്ക്കാനുള്ള ഫീച്ചറിനാണ് രൂപം നൽകിയിരിക്കുകയാണ് ഇപ്പോൾ.
ഇതോടെ, വീഡിയോകളുടെ ക്വാളിറ്റി ന/7ഷ്ടപ്പെടാതിരിക്കാൻ മറ്റ് തേർഡ് പാർട്ടി ആപ്പുകളെ ആശ്രയിക്കേണ്ടി ആവശ്യമില്ല. വീഡിയോകൾ ഷെയർ ചെയ്യുന്നതിന് മുൻപ് മുകളിൽ റെസലൂഷൻ പരിശോധിച്ച് എച്ച്ഡി ക്വാളിറ്റി ഉറപ്പാക്കാം.
ഉപഭോക്താക്കൾക്ക് യഥാർത്ഥ ക്വാളിറ്റിയിലാണ് വീഡിയോകൾ ഷെയർ ചെയ്യേണ്ടതെങ്കിൽ, സ്റ്റാൻഡേർഡ് ക്വാളിറ്റി തിരഞ്ഞെടുക്കാനുള്ള അവസരവും വാട്സാപ്പ് ഒരുക്കിയിട്ടുണ്ട്. സ്റ്റാൻഡേർഡ് ക്വാളിറ്റി ഡിഫോൾട്ട് ഓപ്ഷനായാണ് പ്രവർത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക