മഴക്കാലത്ത് പിടിപെടാൻ ഏറ്റവും സാധ്യതയുള്ള രോഗമാണ് ചുമയും ജലദോഷവും. ചെറുതായൊന്ന് തണുപ്പ് ഏൽക്കുമ്പോൾ തന്നെ പലർക്കും ഇവ രണ്ടും പിടിപെടാറുണ്ട്. വൈറസ് അണുബാധ മൂലമുണ്ടാകുന്ന ചുമയെ കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ ഒരു പക്ഷെ വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
ചുമയുടെയും ജലദോഷത്തിലെയും തുടക്കത്തിലെ തന്നെ വീട്ടിൽ ചില പൊടിക്കൈകളൊക്കെ പരീക്ഷിക്കാം…
ഇഞ്ചി ചായ…
അടുക്കളയിൽ എപ്പോഴും കാണാറുള്ള ചേരുവകയാണ് ഇഞ്ചി. ഇതിൽ അടങ്ങിയിട്ടുള്ള ആൻ്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ ചുമ മാറാൻ വളരെ നല്ലതാണ്. അതുപോലെ ജലോദഷം കുറയ്ക്കാനും ഇഞ്ചി ചായ സഹായിക്കും.
മഞ്ഞൾ പാൽ…
മഞ്ഞൾ ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി, ആൻറിവൈറൽ ഗുണമുള്ള സുഗന്ധവ്യഞ്ജനമാണ്. ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ഗ്ലാസ്സ് ചെറുചൂടുള്ള പാലിൽ കലർത്തി മധുരത്തിനായി തേൻ ചേർത്ത് ഉറങ്ങുന്നതിനുമുമ്പ് കുടിക്കാ. ചുമ ഒഴിവാക്കാനും ശാന്തമായ ഉറക്കം പ്രോത്സാഹിപ്പിക്കാനും മഞ്ഞൾ പാൽ സഹായിക്കും.
തുളസി ചായ…
തുളസി ഇലകൾക്ക് ആന്റിമൈക്രോബയൽ, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ജലദോഷത്തിന്റെ ലക്ഷണങ്ങൾ ലഘൂകരിക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും തുളസി ചായ ദിവസവും രണ്ട് തവണ കുടിക്കാവുന്നതാണ്.
ഉപ്പുവെള്ളം…
തൊണ്ടയിൽ ഉണ്ടാകുന്ന അണുബാധയ്ക്കുള്ള ഏറ്റവും ഫലപ്രദവും പ്രഥമശുശ്രൂഷാ പരിഹാരവുമാണ് ഉപ്പുവെള്ളം.
ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ അര ടീസ്പൂൺ ഉപ്പ് കലർത്തി ഗാർഗിൾ ലായനിയായി ഉപയോഗിക്കുക. ദിവസവും മൂന്ന് തവണ ഇത് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക