എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ‘ആക്ഷൻ ഹീറോ ബിജു’ രണ്ടിന്റെ പ്രീപ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു. എസ് ഐ ബിജു പൗലോസായി നിവിൻ പോളി എത്തിയ ചിത്രം പതിവ് പോലീസ് കഥകളിൽ നിന്ന് വ്യത്യസ്തമായാണ് എബ്രിഡ് ഷൈൻ ഒരുക്കിയത്.
എസ് ഐ ബിജു പൗലോസ് എന്ന പോലീസ് ഓഫീസറുടെയും സഹപ്രവർത്തകരുടെയും ജീവിതത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്. രണ്ടാം ഭാഗത്തിന്റെ പശ്ചാത്തലവും ഇതു തന്നെയാണെന്നാണ് സൂചന. ഒരു സ്റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങളും അതിനിടയിൽ ഉണ്ടാകുന്ന രസകരമായതും വേദനിപ്പിക്കുന്നതും ആവേശം കൊള്ളിക്കുന്നതുമായ സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
പോളി ജൂനിയർ പിക്ചേഴ്സാണ് ചിത്രത്തിന്റെ നിർമ്മാണം. ആക്ഷൻ ഹീറോ ബിജുവിൽ നിവിനൊപ്പം ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അനു ഇമ്മാനുവൽ, അരിസ്റ്റോ സുരേഷ് തുടങ്ങിയ താരങ്ങൾ അഭിനയിച്ചിരുന്നു. രണ്ടാം ഭാഗത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക