അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിലെത്തി.ഡൽഹിയിലെത്തിയ ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും.
ബൈഡൻ – മോദി ചർച്ച സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. യുക്രൈൻ വിഷയത്തിലെ സംയുക്ത പ്രസ്താവനയിലടക്കം ചർച്ചകൾ നടന്നേക്കുമെന്നാണ് സൂചന.
നേരത്തെ അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചതോടെ ജോ ബൈഡന്റെ യാത്ര മുടങ്ങുമോയെന്ന ആശങ്കകൾ ഉയർന്നിരുന്നു. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ബൈഡൻ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക