മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂട്ടിയുടെ ജന്മദിനമായിരുന്നു ഇന്നലെ. എല്ലാ വർഷവും എന്നപോലെ ഇത്തവണയും മമ്മൂട്ടിയുടെ ആരാധകർ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ ഒത്തുകൂടിയിരുന്നു. ആരാധകർ തങ്ങളുടെ പ്രിയനടനോടുള്ള സ്നേഹം സമൂഹ മാധ്യമങ്ങളിലൂടെയും അറിയിച്ചു. ഇപ്പോഴിതാ പ്രേക്ഷകരുടെ സ്നേഹത്തിന് നന്ദി പറയുകയാണ് മമ്മൂട്ടി.
തന്റെ പിറന്നാൾ ഏറെ പ്രത്യേകതയുള്ളതാക്കിയ എല്ലാവർക്കും നന്ദി. സന്ദേശങ്ങൾ, കോളുകൾ, കാർഡുകൾ, പ്രകടനങ്ങൾ, വീഡിയോകൾ എന്നിവയ്ക്കും വീട്ടിലേക്ക് നേരിട്ട് വന്നവർക്കും നന്ദി. ഓരോ വർഷവും പ്രേക്ഷകരുടെ സ്നേഹം കൂടുകയാണ് എന്നും മമ്മൂട്ടി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക