സൈജു കുറുപ്പ് നായകനായി എത്തിയ ചിത്രം ‘പാപ്പച്ചൻ ഒളിവിലാണ്’ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിട്ടുള്ളത് സൈന പ്ലേ ആണ്. സെപ്റ്റംബർ 14 മുതൽ ചിത്രം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങും.
കോമഡിക്കും പ്രാധാന്യം നൽകി കൊണ്ടുള്ള ചിത്രമാണ് ‘പാപ്പച്ചൻ ഒളിവിലാണ്’. പോത്ത് പാപ്പച്ചൻ എന്ന കഥാപാത്രത്തെയാണ് സൈജു അവതരിപ്പിച്ചിരിക്കുന്നത്. സൈജു കുറുപ്പിന്റെ അച്ഛന്റെ വേഷം ചെയ്തത് വിജയരാഘവൻ ആണ്. മാത്തച്ചൻ എന്നാണ് വിജയരാഘവന്റെ കഥാപാത്രത്തിന്റെ പേര്. ദർശന, ശ്രിന്ദ എന്നിവരാണ് ചിത്രത്തിൽ നായികമാർ. അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
‘പൂക്കാലം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിച്ച ചിത്രമാണ് ‘പാപ്പച്ചൻ ഒളിവിലാണ്’. നവാഗതനായ സിൻ്റോ സണ്ണിയാണ് സംവിധാനം. ബി.കെ.ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചൻ ആണ് സംഗീത നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക