യൂട്യൂബിൽ ഇനി വീഡിയോ കാണുന്നതിനൊപ്പം ഗെയിം കളിക്കുകയും ചെയ്യാം. കാഴ്ചക്കാരെ നിലനിര്‍ത്താന്‍ പുതിയ ഗെയിമിംഗ് സംവിധാനം കൊണ്ടുവരാനൊരുങ്ങിയിരിക്കുകയാണ് കമ്പനി. ആപ്പിനുള്ളില്‍ വ്യത്യസ്ത ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാതെ കളിക്കാന്‍ വഴിയൊരുക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്.
യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണത്തില്‍ 15 ശതമാനത്തോളം ഗെയിം സ്ട്രീമിങ്ങില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനാലാണ് പ്ലേയബിള്‍ എന്ന പേരില്‍ പുതിയ വിഭാഗം അവതരിപ്പിക്കുന്നത്.
തെരെഞ്ഞെടുത്ത ഉപയോക്താക്കൾക്കിടയിലാണ് നിലവിൽ പരീക്ഷണം നടത്തുന്നത്. യൂട്യൂബ് വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ഇത് ലഭ്യമാകും. സ്റ്റാക്ക് ബൗൺസ് പോലെയുള്ള ഗെയിമുകകളാണ് തുടക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക