ഷാഫി എസ് എസ് ഹുസൈൻ തിരക്കഥ രചിച്ച സംവിധാനം ചെയ്യുന്ന തികച്ചും സ്ത്രീപക്ഷമായ ഒരു സിനിമയുടെ ചിത്രീകരണം തുടങ്ങുന്നു. ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബർ 14 മുതൽ തിരുവനന്തപുരത്ത് ആരംഭിക്കും.ഷെഹ്ന മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ഓഫ് റോഡ് ഡ്രൈവിങ്ങിൽ ആകൃഷ്ടരായ ഏതാനും പെൺകുട്ടികൾ അതിന്റെ ലൈസൻസിനായി നടത്തുന്ന ശ്രമങ്ങളും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നു.
പുതുമുഖങ്ങൾ ആയ അപർണ ജയശ്രീ, റാന്ദന ജയമോദ്, എന്നിവർ നായികമാരായി എത്തുന്ന ചിത്രത്തിൽ ബൈജു സന്തോഷ്, ജാഫർ ഇടുക്കി, നന്ദു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ സാജൻ പള്ളുരുത്തി, ടോണി, അരിസ്റ്റോ സുരേഷ്, ജയകുമാർ, കലാഭവൻ ഹനീഫ്, സാജു കൊടിയൻ, ജീജാസുരേന്ദ്രൻ, ഷിബു ലാബൻ, സിനി ഗണേഷ്, പ്രജുഷ, കാശ്മീര സുജീഷ് എന്നിവരും മറ്റു ശ്രദ്ധേയ കഥാപാത്രങ്ങൾ ആകുന്നു. തമിഴ് സംഗീത സംവിധായകനായ ടെന്നീസ് ജോസഫ് ആണ് അനീഷ് ചന്ദ്രയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക