പാലക്കാട് -കോഴിക്കോട് 966 ഗ്രീൻഫീൽഡ് ഹൈവേ ആയുള്ള ഭൂമി ഏറ്റെടുക്കൽ നടത്തിയതിന്റെ നഷ്ടപരിഹാരത്തുക വിതരണം ആരംഭിച്ചു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ച പാലക്കാട് ജില്ലയിലെ പയ്യനടം വില്ലേജിലെ നഷ്ടപരിഹാര തുകയുടെ വിതരണമാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്.
ഒഴിഞ്ഞുപോകുന്നതിനായി നോട്ടീസ് നൽകിയിട്ടുള്ള ഭൂവുടമകളിൽ ആവശ്യമായ രേഖകൾ സമർപ്പിക്കുകയും ഒഴിഞ്ഞു പോകുന്നതിന് സന്നദ്ധത അറിയിക്കുകയും ചെയ്തവർക്ക് അടുത്ത ആഴ്ച മുതൽ നഷ്ടപരിഹാരത്തുക വിതരണം ചെയ്തു തുടങ്ങുമെന്ന് ദേശീയപാത സ്ഥലമെടുപ്പ് ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. മണ്ണാർക്കാട് 1, പാലക്കാട് 2 വില്ലേജുകളിൽ പ്പെട്ട ഭൂവുടമകൾക്കാണ് ഒഴിഞ്ഞു പോകുന്നതിനുള്ള നോട്ടീസ് നൽകിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക